എടക്കാട്: എടക്കാട് സാഹിത്യവേദിയുടെ അമ്പത്തിയഞ്ചാമത് പ്രതിമാസ പരിപാടി ‘ എഴുത്തോളം’ പ്രമുഖ കവി ഒ.എം രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഷാഫി ചെറുമാവിലായി അധ്യക്ഷത വഹിച്ചു. ‘പുസ്തക പരിചയ’ത്തിൽ മീര കോയ്യോട്
വി.ഷിനിലാലിന്റെ നോവൽ ‘സമ്പർക്കക്രാന്തി’ യെ കുറിച്ച് സംസാരിച്ചു. ടി.കെ.ഡി മുഴപ്പിലങ്ങാട്, വി.കെ ദിവാകരൻ, രവീന്ദ്രൻ കിഴുന്ന, ബഷീർ കളത്തിൽ, വി.എം മൃദുല, സി.എ പത്മനാഭൻ, കെ പ്രമോദ്, അദ്വൈത് എസ് പവിത്രൻ, അനീഷ് കാപ്പാട്, ജിജി ഐ.വി, ഭാവന ഷാരോൺ, ഷാഫി ചെറുമാവിലായി എന്നിവർ കവിതയും കെ.കെ വിനോദൻ, ഫായിസ് പൊതുവാട, മറിയു എം.കെ, ജസീല ഷുമൈസ്, കെ.സി ശശിധരൻ ചാല, ഉണ്ണികൃഷ്ണൻ കെ, കരീം എന്നിവർ കഥയും അവതരിപ്പിച്ചു. സന്തോഷ് എൻ.പി മുഴപ്പിലങ്ങാട് സ്വാഗതവും എം.കെ അബൂബക്കർ നന്ദിയും പറഞ്ഞു.