Saturday, April 12, 2025
HomeKeralaമുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്

മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്

തിരുവനന്തപുരം: മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ഇന്ന് വൈകീട്ട് നാലുമണിക്ക് അവർ ബി.ജെ.പി അംഗത്വം സ്വീകരിക്കും. ബി.ജെ.പിയിൽ ചേരുന്നത് സംബന്ധിച്ച് ഏറെ കാലമായി കേന്ദ്ര-സംസ്ഥാന നേതാക്കൾ അവരുമായി ചർച്ച നടത്തി വരികയായിരുന്നു. 

നാലുമണിക്ക് വീട്ടിൽ നടക്കുന്ന ചടങ്ങിലാണ് അംഗത്വം സ്വീകരിക്കുക. ബി.ജെ.പിയിൽ ചേരാനായി നേതാക്കൾ കുറെ കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നുവെന്ന് കൂടുതൽ ഒന്നും പങ്കുവെക്കുന്നില്ലെന്നും ശ്രീലേഖ പ്രതികരിച്ചു.

എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തിൽ ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനവും ഏറെ ചർച്ച ചെയ്യപ്പെടുകം. കേരള കേഡറിലെ ആദ്യ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ.

പത്മജ വേണുഗോപാലിനു ശേഷം പല പ്രമുഖരും ബി.ജെ.പിയിലെത്തും എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും ശ്രീലേഖയുടെ പേര് അക്കൂട്ടത്തിലുണ്ടായിരുന്നില്ല. ടി.പി. സെൻകുമാർ, ജേക്കബ് തോമസ് തുടങ്ങിയ ഉന്നത പൊലീസ് മേധാവികൾക്കു പിന്നാലെയാണ് ഇപ്പോൾ ശ്രീലേഖയുടെ കൂടുമാറ്റവും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!