Monday, May 12, 2025
HomeKannurതിരുവോണം ബമ്പർ; ഇതാണ് ആ ഭാഗ്യനമ്പർ TG-434222, ഒന്നാം സമ്മാനം വയനാട്ടിൽ വിറ്റ ടിക്കറ്റിന്

തിരുവോണം ബമ്പർ; ഇതാണ് ആ ഭാഗ്യനമ്പർ TG-434222, ഒന്നാം സമ്മാനം വയനാട്ടിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി തിരുവോണം ബമ്പർ നറുക്കെടുപ്പ് ആരംഭിച്ചു. 25 കോടിയുടെ ഒന്നാം സമ്മാനം TG434222 നമ്പർ ടിക്കറ്റ് നേടി. വയനാട് ജില്ലയിൽ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കാണ്. വിജയ നമ്പരുകൾ ചുവടെ

ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ, 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലെത്തിയത്. 

തിരുവോണം ബമ്പറിന്റെ ആദ്യഘട്ടത്തിലെ കുതിപ്പ് കണ്ട് വില്പന റെക്കോഡാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് തെറ്റി. റെക്കോഡ് ആയില്ലെന്നു മാത്രമല്ല, കഴിഞ്ഞ വർഷം വിറ്റതിലേക്ക്‌ പോലുമെത്തിയില്ല. 80 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചുവെച്ചതിൽ എട്ടരലക്ഷത്തിലധികം ടിക്കറ്റുകൾ ബാക്കിയായതിനാൽ നറുക്കെടുപ്പ് നടക്കുന്ന ബുധനാഴ്ച രാവിലെയും ടിക്കറ്റുകൾ ലഭ്യമായിരുന്നു. കഴിഞ്ഞ വർഷം 75,76,096 ടിക്കറ്റുകൾ വിറ്റിരുന്നു.

25 കോടി രൂപ ഒന്നാം സമ്മാനമായി തിരുവോണം ബമ്പർ ആദ്യമിറങ്ങിയത് 2022-ലാണ്. ആ വർഷം 67.50 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. പിറ്റേവർഷം എട്ടുലക്ഷം അധികം വിറ്റു. ഇത്തവണ 10 ലക്ഷം അധിക വില്പനയാണ് പ്രതീക്ഷിച്ചത്. ആദ്യഘട്ടത്തിലെ കുതിപ്പ് ഈ പ്രതീക്ഷ ശരിവയ്ക്കുന്നതായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!