Sunday, May 4, 2025
HomeKeralaകൊവിഡ് രോഗിയെ ആംബുലൻസില്‍ പീഡിപ്പിച്ച കേസ്: പ്രതി ‍ കുറ്റക്കാരൻ; ശിക്ഷാ വിധി നാളെ

കൊവിഡ് രോഗിയെ ആംബുലൻസില്‍ പീഡിപ്പിച്ച കേസ്: പ്രതി ‍ കുറ്റക്കാരൻ; ശിക്ഷാ വിധി നാളെ

പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസില്‍ പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. കായംകുളം സ്വദേശി നൗഫലിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ശിക്ഷ നാളെ വിധിക്കും.

2020 സെപ്റ്റംബർ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച്‌ ആംബുലൻസില്‍ യുവതി പീഡിപ്പിക്കപ്പെട്ടത്. കൊവിഡ് കെയർ സെന്ററിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പീഡനം. പത്തനംതിട്ട പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടേതാണ് വിധി.

കനിവ് 108 ആംബുലൻസ് ഡ്രൈവറായിരുന്നു നൗഫല്‍. 19കാരിയായ പെണ്‍കുട്ടിയുമായി ഇയാള്‍ ഒറ്റയ്ക്കാണ് അടൂരിലേക്ക് പോയത്. വഴിമധ്യേ ആംബുലൻസ് ആറന്മുളയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് തിരിച്ചുവിട്ടു. ഇവിടെ വച്ചായിരുന്നു പീഡനം. പിന്നീട് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിയ ഉടനെ പെണ്‍കുട്ടി പീ‍ഡന വിവരം വെളിപ്പെടുത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!