കണ്ണൂർ. യാത്രമാർഗ്ഗതടസ്സം സൃഷ്ടിച്ച ഓട്ടോമാറ്റിയിടാൻ പറഞ്ഞ വിരോധത്തിൽ യുവാവിനെയും കസിനെയും മർദ്ദിച്ചുവെന്ന പരാതിയിൽ ഓട്ടോഡ്രൈവർക്കും കണ്ടാലറിയാവുന്ന മറ്റു രണ്ടു പേർക്കുമെതിരെ സിറ്റി പോലീസ് കേസെടുത്തു. തയ്യിൽ ഷബ്ന ക്വാട്ടേർസിൽ താമസിക്കുന്ന എം. മുഹമ്മദ് ഫർസീനിൻ്റെ പരാതിയിലാണ് കെ എൽ 13 വൈ.9330 നമ്പർ ഓട്ടോഡ്രൈവർക്കും കണ്ടാലറിയാവുന്ന മറ്റു രണ്ടു പേർക്കുമെതിരെ കേസെടുത്തത്.10 ന് രാത്രി 11.30 മണിക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന പരാതിക്കാരനും കസിനും നീർച്ചാലിൽ എത്തിയപ്പോൾ വഴി തടസ്സമായി നിർത്തിയിട്ട ഓട്ടോമാറ്റാൻ പറഞ്ഞ വിരോധത്തിൽ പരാതിക്കാരനെയും കസിനേയും അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.