പാപ്പിനിശ്ശേരിയിൽ വച്ച് പോലീസ് വാഹന പരിശോധന നടത്തുമ്പോൾ സംശയാസ്പദമായി കണ്ട രണ്ടുപേരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് 5.5 kgm കഞ്ചാവ് കണ്ടെടുത്തത്. പോലീസിനെ കണ്ടപ്പോൾ മുന്നിലുള്ളയാൾ ബാഗ് പുറകിലേക്ക് നൽകി തിരിഞ്ഞു നടക്കുകയായിരുന്നു. തുടർന്ന് ഇവരെ തടഞ്ഞുനിർത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.
ഉത്തർപ്രദേശ് സ്വദേശികളായ സുശീൽ കുമാർ ഗിരി, രാംരഥൻ സഹനി എന്നിവരെയാണ് വളപട്ടണം പോലീസ് പിടികൂടിയത്.
വളപട്ടണം ഇൻസ്പെക്ടർ ഓഫ് പോലീസ് സുമേഷ് ടി പി യുടെ നേതൃത്വത്തിൽ എസ്.ഐ വിപിൻ ടി.എം, എ.എസ്.ഐ മഹേഷ് കുമാർ കെ.ടി, എ.എസ്.ഐ ഷാജി എ.പി, സി.പി.ഒ സുമിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.