Sunday, April 20, 2025
HomeKannurകഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

തളിപ്പറമ്പ് : കഞ്ചാവുപൊതിയുമായി ബംഗാൾ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. വെസ്റ്റ് ബംഗാൾ മുർഷിദ ബാദ് മജ്ഹർദ്യാർ സ്വദേശി ഉത്പൽ മൊണ്ടലിനെ (36) യാണ്
എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷറഫ്മലപ്പട്ടവും സംഘവും ചേർന്ന് പിടികൂടിയത്.
റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ കാനത്ത് ചിറയിൽ വെച്ചാണ്
25 ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിലായത്. എക്സൈസ് സംഘത്തിൽപ്രവന്റീവ് ഓഫീസർ ഉല്ലാസ് ജോസ്, സിവിൽ എക്സൈസ് ഓഫീസർ വിജിത്ത്. ടി. വി, വനിത സിവിൽ എക്സൈസ് ഓഫീസർ അനു. എം. പി.എന്നിവരും ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!