പയ്യന്നൂർ: കരിവെള്ളൂർ കൊഴുമ്മലിൽ മധ്യവയസ്കനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊഴുമ്മലിലെ മടയമ്പത്ത് രാമചന്ദ്രനെ (64) യാണ് ഇന്നു രാവിലെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊഴുമ്മലിലെ കണ്ണൻ്റേയും പാറുവിൻ്റെയും മകനാണ്. ഭാര്യ.വത്സല .മക്കൾ: രേഷ്മ, രതീഷ്. മരുമക്കൾ: സുരേഷ് (കാളീശ്വരം), ലിജിന (എട്ടിക്കുളം). സഹോദരങ്ങൾ: രവീന്ദ്രൻ, ബാലകൃഷ്ണൻ, തമ്പായി, യശോദ, പരേതരായ കാർത്ത്യായണി, കല്യാണി,
പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.