Monday, November 25, 2024
HomeObitവിഷം കഴിച്ച് ചികിത്സയിലായിരുന്നനഴ്സ് മരിച്ചു

വിഷം കഴിച്ച് ചികിത്സയിലായിരുന്നനഴ്സ് മരിച്ചു

തൃക്കരിപ്പൂർ.വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യാശുപത്രിയിലെ നഴ്സ് മരണപ്പെട്ടു.പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലെ നഴ്സ് തെക്കേമാണിയാട്ട് സ്വദേശിനി കെ.വി.രജിത (24) യാണ് മരണപ്പെട്ടത്.മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ ഇന്നലെ രാത്രിയിലാണ് അന്ത്യം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് രജിതയെ വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ കാണപ്പെട്ടത്. ബന്ധുക്കൾ ഉടൻ തൃക്കരിപ്പൂരിലെ ആശുപത്രിയിലെത്തിക്കുകയും ഗുരുതരമായതിനാൽ മംഗലാപുരത്തെ ആശുപത്രിയിലെത്തിക്കുകയും ഗുരുതരാവസ്ഥയിൽ തീ വ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയായിരുന്നു അന്ത്യം. ഒന്നര വർഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം മക്കളില്ല.
തെക്കെ മാണിയാട്ടെ ഭാസ്കരൻ-രാധാമണി ദമ്പതികളുടെ മകളാണ്. ഭർത്താവ്: പ്രജീഷ് കൊടക്കാട്. സഹോദരൻ.രഞ്ജിത്ത്. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!