പയ്യന്നൂർ. പൂട്ടിയിട്ടവീടിൻ്റെ മുൻഭാഗത്തെ ഗ്രിൽസിൻ്റെ പൂട്ട് തകർത്ത അകത്ത് കടന്ന മോഷ്ടാവ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണം കവർന്നു.വെള്ളൂർ ഗവ. മാപ്പിള സ്കൂളിന് സമീപം താമസിക്കുന്ന സഫിയാസിൽ പി പി മുഹമ്മദ് കുഞ്ഞി (64)യുടെ ഭാര്യാ സഹോദരിയുടെ മുക്കാൽ പവൻ്റെ സ്വർണ്ണാഭരണമാണ് മോഷ്ടിച്ചത്. 22 ന് വീടുപൂട്ടി കോഴിക്കോട്ടേക്ക്പോയ കുടുംബംഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് പോലീസിൽ പരാതി നൽകി.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.