കാഞ്ഞങ്ങാട്.ക്രിപ്റ്റോ കറൻസി ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ നാലിരട്ടി ലാഭം വാഗ്ദാനം നൽകി യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ ഓൺലൈൻ വഴി പരിചയപ്പെട്ട മൂന്നു പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. പടന്നക്കാട് കുറുന്തൂർ സ്വദേശി ടി.വി.മനോജിൻ്റെ പരാതിയിലാണ് ഓൺലൈൻ വഴി പരിചയപ്പെട്ട ജ്യോതി നന്ദകുമാർ, അഭിഷേക്, അഷുതോഷ് എന്നിവർക്കെതിരെ കേസെടുത്തത്. ക്രിപ്റ്റോ കറൻസിയിൽ ട്രേഡിംഗ് നടത്തിയാൽ നാലിരട്ടി ലാഭം വാഗ്ദാനം ചെയ്ത പ്രതികൾ പരാതിക്കാരനിൽ നിന്നും ഇക്കഴിഞ്ഞ ജൂലായ് 21നും ആഗസ്ത് 22നുമിടയിൽ ഓൺലൈൻ വഴി 33,59,775 രൂപ നിക്ഷേപമായി കൈപറ്റുകയും പിന്നീട് ലാഭവിഹിതമോ നൽകിയ പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.