മട്ടന്നൂർ.വീട്ടിൽ വെച്ച് വാറ്റുചാരായം നിർമ്മിക്കുന്നത് എതിർത്തവിരോധത്തിൽ ഭാര്യയെ മർദ്ദിച്ചുവെന്ന പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു
കീഴല്ലൂർ വെളളിയാംപറമ്പിലെ 25കാരിയുടെ പരാതിയിലാണ് ഭർത്താവ് വിസ്മയാഹൗസിലെ സുനിൽകുമാറിനെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തത്.അഞ്ചാം തീയതി രാത്രി 10.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം.വാറ്റു നിർമ്മാണം നടത്തുന്നത് എതിർത്ത വിരോധത്തിൽ പ്രതി പരാതിക്കാരിയെ തടഞ്ഞുവെച്ച് അശ്ലീല ഭാഷയിൽ ചീത്ത വിളിച്ച് കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.