പയ്യന്നൂർ. നഗരസഭാതല പ്രഖ്യാപനം ചെയർപേഴ്സൺ കെ.വി. ലളിത നിർവ്വഹിച്ചു.
വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.
ഹരിത സ്ഥാപനങ്ങളെയും,വിദ്യാലയങ്ങളെയും തിരഞ്ഞെടുക്കണമെങ്കിൽ ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.
അത്തരം സ്ഥാപനങ്ങളിൽ ഒരു ഗ്രീൻ പ്രോട്ടോകോൾ/ നോഡൽ ഓഫീസർ ഉണ്ടാകണം, മുതിർന്നവരുടെയും, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങൾ ഒരുക്കണം, ശുദ്ധമായ കുടിവെള്ള സ്രോതസ് ഒരുക്കണം, സോക്പിറ്റ് പോലുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കണം, അജൈവ മാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്ക് കൈമാറൽ, ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംസ്ക്കരിക്കുന്നതിനുള്ള സംവിധാനം തുടങ്ങി പൊതുവായ ശുചിത്വം ഉറപ്പുവരുത്തുന്നവയെയാണ് ഹരിത വിദ്യാലയങ്ങളായും, സ്ഥാപനങ്ങളായും തിരഞ്ഞെടുക്കുന്നത്.
നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയതിൽ
ഇത്തരം സംവിധാനങ്ങളൊരുക്കിയ 18 വിദ്യാലയങ്ങളെയും ,31 സ്ഥാപനങ്ങളെയുമാണ് ഹരിത വിദ്യാലയങ്ങളായും, സ്ഥാപനങ്ങളായും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ശുചിത്വ രംഗത്തെ ഹരിത കലാലയങ്ങളുടെ ഗണത്തിൽ ഗവ: ഫിഷറീസ് കോളജ് പയ്യന്നൂർ, എയർബോൺ കോളജ് പയ്യന്നൂർ എന്നിവയെയും തിരഞ്ഞെടുത്തു.
നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങളെയും, സ്ഥാപനങ്ങളെയും ഹരിതപദവിയിലെക്കുയർത്താനാവശ്യമായ ഇടപെടൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും, 2025 ജനുവരി 26 ഓടു കൂടി സമ്പൂർണ്ണപ്രഖ്യാപനം നടത്താനാകുമെന്ന് ചെയർപേഴ്സൺ പറഞ്ഞു.
സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.ജയ, വി.ബാലൻ, ടി.പി. സമീറ , ടി വിശ്വനാഥൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി.ലീല ,നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, സൂപ്രണ്ട് എ ആൻ്റണി, ഹരിത കേരള മിഷൻ ആർ.പി. അരുൾ പി. ശുചിത്വമിഷൻ നഗരസഭ ആർ.പി. ഹൃദ്യ മോൾ ഹരീന്ദ്രൻ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.