ചെറുപുഴ: പണം വെച്ച് ചീട്ടുകളിആറുപേരെ പോലീസ് പിടികൂടി. ചെറുതാഴംമണ്ടൂരിലെ കോമത്ത് ഇക്ബാൽ (44),വയക്കര വെങ്ങാട്ടെ പി. ജി. സുഭാഷ് (52), രാജപുരം കള്ളാർ സ്വദേശി തുറക്കുളം ഹൗസിൽ ജോബി മാത്യു (41), പാടിയോട്ടുച്ചാലിലെ പുത്തൻപുരയിൽ മണികണ്ഠൻ (49), പെരുന്തട്ടയിലെ ടി.വി. ധനരാജ് (47), എരമം സ്വദേശി പി. വിജയൻ (46) എന്നിവരെയാണ് എസ്.ഐ. എം. പ്രമോദ് കുമാറും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 11.15 മണിക്ക് പാടിയോട്ടുച്ചാലിൽ വെച്ചാണ് ചീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും 17, 710 രൂപയും പോലീസ് കണ്ടെടുത്തു