പയ്യന്നൂർ.സി പി എം പയ്യന്നൂർ ഏരിയ സമ്മേളനത്തിന് കണ്ടോത്ത് കോടിയേരി ബാലകൃഷ്ണൻ നഗറിൽ ( ശ്രീകുറുംബ ഓഡിറ്റോറിയം) ഉജ്ജ്വല തുടക്കം.
പ്രതിനിധി സമ്മേളനം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.
ഇരുപത്തി നാലാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായുള്ള സി പി എം പയ്യന്നൂർ ഏരിയ സമ്മേളനം രാവിലെ 9 മണിക്ക് കെ നാരായണൻ പതാക ഉയർത്തിയതോടെയാണ് ആരംഭിച്ചത്.തുടർന്ന്
പ്രതിനിധി സമ്മേളനം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ. കെ .ഗംഗാധരൻ അധ്യക്ഷനായി. കെ. പവിത്രൻ സ്വാഗതം പറഞ്ഞു. എം. രാഘവൻ രക്തസാക്ഷി പ്രമേയവും കെ. പി. ജ്യോതി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കെ കെ ഗംഗാധരൻ,
പി വി കുഞ്ഞപ്പൻ,
സരിൻ ശശി, അഞ്ജലി സന്തോഷ്
എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി ഐ മധുസൂദനൻ , കാരായി രാജൻ,പി. പുരുഷോത്തമൻ , സി. സത്യപാലൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ സി. കൃഷ്ണൻ , വി. നാരായണൻ , വി. കുഞ്ഞികൃഷ്ണൻ,
പി .ശശിധരൻ എന്നിവർ പങ്കെടുത്തു.
ഏരിയയിലെ 12 ലോക്കലുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും 21 ഏരിയ കമ്മിറ്റി അംഗങ്ങളും ഉൾപ്പടെ 171 പേരാണ് പ്രതിനിധികളായി പങ്കെടുക്കുന്നത്.
ശനിയാഴ്ച വൈകിട്ട് കണ്ടോത്ത് കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും നടക്കും. പെരുമ്പയിൽ ഒരുക്കിയ സീതാറാം യെച്ചൂരി നഗറിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും.