കിളിയന്തറ: മലയോര മേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പേരാടിയ ജനകീയ നേതാവായിരിന്നു ജോസ് പൊരുന്നക്കോടെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.എ.ഫിലിപ്പ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് പായം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജോസ് പൊരുന്നക്കോട്ട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിന്റ് ജിജോ അടവനാല്‍ ആധ്യക്ഷത വഹിച്ചു. പി.സി ജോസഫ്, ഡെന്നീസ് മാണി, കെ.ജെ.ജോസഫ് കിഴുചിറ, തോമസ് ഇല്ലിക്കല്‍, ബേബി പുതിയമഠത്തില്‍, റ്റിസ്സി മണിക്കൊമ്പേല്‍, തോമസ് കാക്കനാട്ടില്‍, ബിനോയ് വാടയില്‍, ജോണ്‍ കൊങ്ങോല, സാന്റി ചെമ്പംകുളം, ജോളി നെടുംതുണ്ടം, ജോസ് വടക്കേപറമ്പില്‍, ജോര്‍ജ് ആന്റണി തൊടുകയില്‍, റോബിന്‍സ് മണ്ണനാല്‍ എന്നിവര്‍ പ്രസംഗിച്ചു.