Saturday, November 23, 2024
HomeKannurആറളം ഫാമിൽ കാട്ടാനകളുടെ പരാക്രമം തുടരുന്നു; തെങ്ങ് മറിച്ചിട്ട് നിർമ്മാണ പ്രവർത്തി നടക്കുന്ന വീടിന്റെ സൺഷെയിഡ്...

ആറളം ഫാമിൽ കാട്ടാനകളുടെ പരാക്രമം തുടരുന്നു; തെങ്ങ് മറിച്ചിട്ട് നിർമ്മാണ പ്രവർത്തി നടക്കുന്ന വീടിന്റെ സൺഷെയിഡ് തകർത്തു,അമ്പതോളം തെങ്ങുകളും നിരവധി റബർ മരങ്ങളും നശിപ്പിച്ചു.


ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലും ഫാമിന്റെ കൃഷിയിടത്തിലും കാട്ടാനകളുടെ പരാക്രമം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ ഫാം 9,10 ബ്ലോക്കുകളിലെ ജനവാസ മേഖലയിൽ എത്തിയ കാട്ടാനക്കൂട്ടം അമ്പതോളം തെങ്ങുകളാണ് കുത്തി വീഴ്ത്തിയത്. തെങ്ങ് ചവിട്ടി മറിച്ചിട്ട് നിർമ്മാണ പ്രവർത്തി നടക്കുന്ന വീടിന്റെ സൺഷെയിഡും ആനക്കൂട്ടം തകർത്തു. കാർഷിക ഫാമിന്റെ അധീനതയിലുള്ള ഏഴാംബ്ലോക്കിൽ ഇരുന്നൂറിലേറെ റബർ മരങ്ങളുടെ തൊലി ആനക്കൂട്ടം നശിപ്പിച്ചു.
നിത്യേനയെന്നോണം ആനക്കൂട്ടം പുരധിവാസ മേഖലയിൽ എത്തി ജനജീവിതത്തിന് ഭേഷായി തീർക്കുകയാണ്. ഒമ്പതാം ബ്ലോക്കിലെ രവീന്ദ്രന്റെ നിർമ്മാണപ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സമീപത്തെ തെങ്ങു് കുത്തിമറിച്ചിട്ട് വീടിന്റെ സൺഷേഡ് തകർന്നു. 9,10 ബ്ലോക്കുകളിലെ നാണി, പ്രകാശൻ, രാജു, സീത തുടങ്ങിയവരുടെ വീട്ടു പറമ്പിലെ തെങ്ങുകളാണ് വ്യാപകമായി നശിപ്പിച്ചത്.
വയനാട്ടിൽ നിന്നുള്ള കുടുംബങ്ങൾക്ക് പതിച്ചു നല്കിയ ഭൂമി വര്ഷങ്ങളായി കാടുകയറി കിടക്കുകയാണ്. അവിടങ്ങളിൽ താവളമാക്കിയ ആനക്കൂട്ടമാണ് രാത്രികാലങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങി വ്യാപക നാശം വരുത്തുന്നത്. സന്ധ്യ മയങ്ങുംപ്പോഴേക്കും ആനക്കൂട്ടം വീട്ടു പറമ്പുകളിലേക്കും മുറ്റത്തും വരെ എത്തുകയാണ്. ആനകൾ വീട്ടുമുറ്റത്ത് എത്തിയതായി അറിഞ്ഞാൽ കതകുകൾ അടച്ച് ലൈറ്റുകളെല്ലാം ഓഫ് ചെയ്ത് മുറിക്കുള്ളിൽ കൂടുകയാണ് ചെയ്യുകയെന്ന് പ്രദേശവാസികൾ പറയുന്നു.
ഈ സമയത്ത് ആർ ആർ ടിയെ വിവരമറിയിച്ചാൽ ഇവരുടെ വാഹനമെത്തുന്നതോടെ ആനക്കൂട്ടം ഒഴിഞ്ഞു പോകുമെങ്കിലും ഇവർ മടങ്ങുന്നതോടെ വീണ്ടും ആനകൾ തിരിച്ചു വരാറുണ്ടെന്നും പ്രദേശ വാസികൾ പറയുന്നു . വീണ്ടും തിരിച്ചെത്തുന്ന കാട്ടാനകൾ പിഴുതിട്ട തെങ്ങുകളുടെ മധുരമുള്ള ഭാഗം തിന്ന് പുലർച്ചെയോടെയാണ് മടങ്ങുന്നതെന്നും കാട്ടാന ഭയം മൂലം പലരും വീട് വിട്ട് ബന്ധു വീടുകളിലും മറ്റും കഴിയുകയാണെന്നും നിരവധി വീടുകൾ പ്രദേശത്ത് ഒഴിഞ്ഞു കിടക്കുന്നതായും ഇവർ പറഞ്ഞു.

റബ്ബർ ഫാമിന്റെ ഇപ്പോഴുള്ള വരുമാന മാർഗ്ഗങ്ങളിൽ പ്രധാന ഘടകമാണ് . എന്നാൽ കാട്ടാനക്കൂട്ടം റബ്ബർ മരങ്ങൾക്കു നേരെ തിരിഞ്ഞതോടെ വ്യാപക നാശനഷ്ടമാണ് ഇത് മൂലം ഉണ്ടാകുന്നത്. റബർ മരങ്ങളുടെ തൊലി പൊളിച്ചെടുത്ത് ഭക്ഷിക്കുകയാണ് ആനകൾ ചെയ്യുന്നത് . ഫാം ഏഴാം ്ബ്ലോക്കിലെ 250 തോളം റബർ മരങ്ങളുടെ തൊലിയാണ് കാട്ടാനക്കൂട്ടം പൊളിച്ചെടുത്ത് ഭക്ഷിച്ചത്. പുനർ കൃഷിയുടെ ഭാഗമായി അടുത്ത കാലത്ത് ഉത്പ്പാദനം തുടങ്ങിയ ചെറിയ പ്രായമെത്തിയ റബർ മരങ്ങളാണ് വ്യാപകമായി നശിപ്പിച്ചത്. വരുമാനമില്ലാതെ പ്രതിസന്ധിയിൽ നില്ക്കുന്ന ഫാമിന് റബർ കൃഷിയുടെ നാശം വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. അടുത്തകാലത്തായി ഫാമിന്റെ കൃഷിയിടത്തിൽ തമ്പടിച്ചു കിടന്നിരുന്ന കാട്ടാനകളെ വിവിധ ഘട്ടങ്ങളിലായി തുരത്തി കാടുകയായിരുന്നു. എന്നാൽ ഈ ആനകൾ വീണ്ടും ഫാമിലേക്കു തിരിച്ചെത്തിയാണ് വ്യാപക നാശം വിതക്കുന്നത്. ആനകകളെ പ്രതിരോധിക്കാനായി വന്യജീവി സങ്കേതം അതിർത്തിയിൽ തീർക്കുന്ന ആനമതിലിന്റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതും ഫാമിന് പ്രതിസന്ധി തീർക്കുകയാണ് .

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!