പയ്യന്നൂർ.പുലി പേടിയിൽ ഒരു പ്രദേശമാകെ കഴിയുന്നതിനിടെ എരമം ഉള്ളൂർ ഒറ്റക്കണ്ണിയിൽ ഇന്ന് വീണ്ടും പുലിയെ കണ്ടു. ഇന്ന് പുലർച്ചെ ഒറ്റക്കണ്ണിയിലെ ക്വാറിക്ക് സമീപം വെച്ചാണ് ഇതര സംസ്ഥാന തൊഴിലാളി പുലിയെ കണ്ടത്.തുടർന്ന് നാട്ടുകാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിലും വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കാങ്കോൽ കടിങ്ങി നാംപൊയിലിൽ
കൂട് വെക്കാൻ നീക്കം തുടങ്ങി. പുലിയെ പ്രദേശത്ത് വീണ്ടും കണ്ടെത്തിയതോടെ ജനങ്ങൾ ആശങ്കയിലായി. കഴിഞ്ഞ ദിവസം പട്ടാപ്പകൽ കാങ്കോൽ ആലക്കാട്ടെ വീട്ടിലെ വളർത്തുനായയെ ആക്രമിച്ച സംഭവമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് എരമം ഉളളൂരിൽ പുലി വീണ്ടും പ്രത്യക്ഷപ്പെട്ടത്.