വെള്ളരിക്കുണ്ട്. അനുവാദമില്ലാതെ എസ്റ്റേറ്റിൽ ആടുകളെ മേയ്ക്കുന്നത് തടഞ്ഞ എസ്റ്റേറ്റ് മാനേജരായ മധ്യവയസ്ക നെ മർദ്ദിച്ചു. മയ്യിൽ മലപ്പട്ടം സ്വദേശി സി. പി. അബ്ദുള്ള (66) യുടെ പരാതിയിൽ മാലോത്ത് തുമ്പത്തട്ടിലെ കുഞ്ഞു മോനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. 21ന് വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിക്ക് കൊന്നക്കാട് തുമ്പ തട്ടിലായിരുന്നു പരാതിക്കാസ്പദമായ സംഭവം. ആടുകളെ എസ്റ്റേറ്റിൽ മേയ്ക്കുന്നത് തടഞ്ഞ വിരോധത്തിൽ കൊന്നക്കാട് മാൻഡിൽ എസ്റ്റേറ്റ് നോക്കി നടത്തുന്ന പരാതിക്കാരനെ പ്രതി തടഞ്ഞു നിർത്തി വടികൊണ്ട് തലക്കും പുറത്തും അടിച്ചു പരിക്കേൽപ്പിച്ചു എന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.