തളിപ്പറമ്പ: പ്രതിഷേധ ജാഥക്കിടെ സി പി എംമഹിളാ നേതാവിനെ കൊടി കെട്ടിയ വടി കൊണ്ട് ചുണ്ടിനു കുത്തി പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ ലീഗ് പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. സി പി എം നേതാവ് ഒ.സുഭാഗ്യത്തിനു (63) നേരെയാണ് മർദ്ദനം. പരാതിയിൽ കണ്ടാലറിയാവുന്ന മുസ്ലീംലീഗ് പ്രവർത്തകനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. 29 ന് രാത്രി 7.31 മണിക്കാണ് പരാതിക്കാ സ്പദമായ സംഭവം.
തളിപ്പറമ്പ് ജൂഡിഷ്യൽ മജിസ്ട്രേട്ടിൻ്റെ വീട്ടിലേക്കുള്ള ഗെയിറ്റിന് സമീപം റോഡിൽ 30 ഓളം കോൺഗ്രസ്, യൂത്ത്ലീഗ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് കൊണ്ട് പാഞ്ഞു പോകുന്ന സമയത്താണ് ലീഗ് പ്രവർത്തകനായ പ്രതി മുസ്ലീം ലീഗിൻ്റെ കൊടി കെട്ടിയ വടിക്കൊണ്ട് പരാതിക്കാരിയുടെ ചുണ്ടിൽ കുത്തി പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസ്.പരിക്കേറ്റ ഇവർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.