രാജപുരം:കടകളിൽ സ്കൂൾ കുട്ടികൾ മൊബൈൽ ഫോൺ സൂക്ഷിക്കാൻ കൊടുക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ എട്ടോളം മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഒടയംഞ്ചാൽ ടൗണിൽ നടത്തിയ മൊബൈൽ ഫോൺ റൈഡിൽ സ്കൂൾ കുട്ടികൾ ഏൽപ്പിച്ച വിലപിടിപ്പുള്ള ഐ ഫോണുകളും ആൻഡ്രോയ്ഡ് ഫോണുകളും പിടിച്ചെടുത്തത്. തുടർന്ന് രക്ഷിതാക്കളെ വിളിച്ചു വരുത്തിയ പോലീസ്
രക്ഷിതാക്കളുമൊത്തു പോലീസ് സ്റ്റേഷനിൽ എത്തിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും മൊബൈൽ ഫോൺ അഡിക്ഷനെ കുറിച്ചും ഇന്റർനെറ്റ് ചതിക്കുഴികളെ കുറിച്ചും ക്ലാസ്സ് നൽകിയ ശേഷം കുട്ടികളുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിച്ച ശേഷം ഫോൺ തിരികെ നൽകുകയും ചെയ്തു. കടയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഫോൺ സൂക്ഷിച്ച കടയുടമയ്ക്ക് പോലീസ് ശക്തമായ താക്കീത് നൽകുകയും ആവർത്തിക്കുകയാണെങ്കിൽ നിയമ നടപടികൾക്കുള്ള മുന്നറിയിപ്പും നൽകി. റെയ്ഡിൽ രാജപുരം എസ്.ഐ. പ്രദീപ് കുമാറിനോടൊപ്പം ശിശു സൗഹൃദ ഓഫീസർ എ. എസ്.ഐ. രാജേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിന്റോ, വിജിത്ത്, വിനോദ് എന്നിവരും ഉണ്ടായിരുന്നു..