പയ്യന്നൂർ.രാമന്തളി കുരിശ് മുക്കിൽ നിയന്ത്രണം വിട്ട പിക് അപ്പ് ഇടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളായ കല്ലേറ്റുംകടവിലെ ദാമോദരൻ്റെ ഭാര്യ പി വി ശോഭ (55), പരേതനായ നാരായണൻ്റെ ഭാര്യടി വി യശോദ (64) എന്നിവരാണ് മരിച്ചത്. മറ്റൊരു തൊഴിലാളിയായ നാരായണൻ്റെ ഭാര്യ വി. പി .ശ്രീലേഖക്ക് (48) ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ 9.30 മണിയോടെ രാമന്തളി കുരിശുമുക്കിലാണ് സംഭവം.ഏഴിമലടോപ്പ് റോഡിൽ വെച്ച് നിയന്ത്രണം വിട്ട പിക് അപ്പ് തൊഴിലുറപ്പ് തൊഴിലാളികൾ നടന്നു പോകവേ മൂന്നു പേരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ രണ്ടു പേർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടു. വിവരമറിഞ്ഞ് ഓടി കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെആശുപത്രിയിലെത്തിച്ചത്.വിവരമറിഞ്ഞ് പയ്യന്നൂർ പോലീസും സ്ഥലത്തെത്തിയിരുന്നു. ദിപിൻ, ദൃശ്യ എന്നിവർ ശോഭയുടെ മക്കളാണ്. സജിത്, സജിത എന്നിവർ യശോദയുടെ മക്കളുമാണ്.
മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ.ഗുരുതരമായി പരിക്കേറ്റ ശ്രീലേഖയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാ