പയ്യന്നൂർ.മലപ്പുറം ജില്ലയിൽ പത്തോളം കേസിലെ പ്രതിയായ പിടികിട്ടാപ്പുള്ളി പയ്യന്നൂരിൽ മോഷണശ്രമത്തിനിടെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.മലപ്പുറം നിലമ്പൂർ കാളികാവ് സ്വദേശി അബ്ദുൾജബ്ബാറിനെ (53) യാണ് പയ്യന്നൂർ എസ്.ഐ.സി.സനീദ്, സീനിയർ പോലീസ് ഓഫീസർ ഷംസുദ്ദീൻ, സിവിൽ പോലീസ് ഓഫീസർ അബ്ദുൾ ജബ്ബാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇന്നലെ രാത്രി 11 മണിയോടെ കേളോത്തെ വീട്ടുമതിൽ ചാടി കടക്കവേയാണ് മോഷ്ടാവ് പോലീസ് പിടിയിലായത്.തുടർന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾക്ക് മലപ്പുറം ജില്ലയിൽ മഞ്ചേരി ,പെരിന്തൽമണ്ണ ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി 10 ഓളം കേസും ചില കേസിൽ പിടികിട്ടാപ്പുള്ളിയായി ഒളിവിൽ കഴിയുകയാണെന്നും തിരിച്ചറിഞ്ഞത് തുടർന്ന് മലപ്പുറം പോലീസിൽ വിവരമറിയിച്ച് പ്രതിയെ കൈമാറുകയായിരുന്നു.