കണ്ണപുരം.. സ്വകാര്യ ബസ് ഓടികൊണ്ടിരിക്കെ വാഹനയാത്രക്കാരൻ്റെ ദേഹത്തും വാഹനത്തിനും ചെളി തെറിപ്പിച്ചതിന് ഡ്രൈവർക്കും കണ്ടക്ടർക്ക് മർദ്ദനം കണ്ടക്ടറുടെ പരാതിയിൽ കേസ്.കെ എൽ 58.എ സി.4570 നമ്പർ പാലക്കാടൻ ബസിൻ്റെകണ്ടക്ടർ പയ്യന്നൂർ തായി നേരിയിലെ കരിപ്പത്ത് ഹൗസിൽ ശിവരാജിനെയും ഡ്രൈവർ മുസ്തഫയെയുമാണ് മർദ്ദിച്ചത്.ഇന്നലെ രാവിലെ 11.20 മണിക്ക് കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്കുള്ള യാത്രാമധ്യേ കല്യാശേരിയിൽ വെച്ചാണ് ചെളി തെറിപ്പിച്ചുവെന്നാരോപിച്ച് കെഎൽ 13.എ.ക്യു.1582 ഇക്കോ വാഹനത്തിലെ യാത്രക്കാരായ പ്രതികൾ മർദ്ദിച്ചത്.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.