പയ്യന്നൂർകരിവെള്ളൂരിൽകൊല്ലപ്പെട്ട വനിതാ സിവിൽ പോലീസ് ഓഫീസർ പി.ദിവശ്രീയുടെ ഭൗതീക ശരീരം പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ 7.30 മണിയോടെ പൊതുദർശനത്തിന് വെച്ചു. പയ്യന്നൂർ എംഎൽഎ.ടി.ഐ മധുസൂദനൻ ആദരാഞ്ജലികൾ അർപ്പിച്ച് റീത്തു വെച്ചു. എഎസ് പി.എം. പി.വിനോദ് ,പയ്യന്നൂർ ഡിവൈഎസ്.പി.കെ.വിനോദ് കുമാർ, ഇൻസ്പെക്ടർ കെ പി .ശ്രീഹരി
പോലീസ് അസോസിയേഷൻ ഭാരവാഹികൾ ,സഹപ്രവർത്തകർ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.തുടർന്ന് ജോലി ചെയ്തിരുന്നചന്തേര സ്റ്റേഷനിലും പൊതുദർശനത്തിനു വെച്ചു.കാഞ്ഞങ്ങാട് ഡിവൈഎസ്.പി. ബാബു പെരിങ്ങോത്തിൻ്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ അന്ത്യോപചാരമർപ്പിച്ചു.
പിന്നീട് കരിവെള്ളൂർ പലിയേരി കൊവ്വലിലെ എ.വി.സ്മാരക വായനശാലയിലെ പൊതുദർശനത്തിന് ശേഷം വീട്ടിലും എത്തിച്ചു. പിന്നീട് മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കൂക്കാനം ജനകീയ ശ്മശാനത്തിൽ സംസ്കരിച്ചു.