ഉളിക്കൽ : ഇരിക്കൂർ ഉപജില്ലയിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികളെ പങ്കെടുപ്പിച്ച് പാചക മേള സംഘടിപ്പിച്ചു. പരിക്കളം ശാരദാ വിലാസം എ യു പി സ്കൂളിൽ നടന്ന പാചകമേള ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് അംഗം കോയാടൻ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നൂൺ മീൽ ഓഫീസർ എ ഇ ഒ ഇരിക്കൂർ പി.പി. രാജേഷ് ബാബു പദ്ധതി വിശദീകരണം നടത്തി. ശാരദാവിലാസം എ യു പി സ്കൂൾ പ്രധാനാധ്യാപകൻ കെ.കെ. സുരേഷ് കുമാർ, പിടിഎ പ്രസിഡൻ്റ് സി.കെ. ഷാജി, സി ആർ സി കോർഡിനേറ്റർ സി.കെ. അനുഷിമ, പിടിഎ വൈസ് പ്രസിഡൻ്റ് പി. ഖദീജ, പി.വി. ഉഷാദ്, ബി. റഹ്മത്തുന്നീസ. കെ.എസ്. ഷിബു, എം.എസ്. വിദ്യാറാണി, എം.കെ. സ്വപ്ന എന്നിവർ പ്രസംഗിച്ചു . മത്സരത്തിൽ ഒന്നാം സ്ഥാനം രാജി ബാലകൃഷ്ണൻ (ശാരദാവിലാസം എയുപി സ്കൂൾ പരിക്കളം), രണ്ടാം സ്ഥാനം സോണിയ പി തോമസ് ( ജിയുപിഎസ് ചാമക്കാൽ), മൂന്നാം സ്ഥാനം ത്രേസ്യാമ്മ ജോൺ (ജി യു പി എസ് അരിക്കാമല) എന്നിവർ നേടി .