Sunday, November 24, 2024
HomeKannurകൂട്ടുപുഴയിൽ റോഡിലേക്ക് കൂറ്റൻ പാറക്കല്ലുകളും മരവും ഇടിഞ്ഞുവീണു; റോഡിൽ ആരും ഇല്ലാതിരുന്നതിനാൽ ഒഴിവായത് വൻ അപകടം

കൂട്ടുപുഴയിൽ റോഡിലേക്ക് കൂറ്റൻ പാറക്കല്ലുകളും മരവും ഇടിഞ്ഞുവീണു; റോഡിൽ ആരും ഇല്ലാതിരുന്നതിനാൽ ഒഴിവായത് വൻ അപകടം


ഇരിട്ടി: കൂട്ടുപുഴ പഴയ പാലത്തിന് സമീപം കുന്നിടിഞ്ഞ് കൂറ്റൻ പാറക്കല്ലുകളും മരവും റോഡിലേക്ക് വീണു. ഞായറാഴ്ച രാവിലെയോടെയാണ് കൂട്ടുപുഴ – പേരട്ട റോഡിൽ പഴയ പാലത്തിന് മുൻവശത്തായുള്ള കുന്നിൽ നിന്നും കൂറ്റൻ പാറകളും മണ്ണും മറവു റോസിലേക്ക് വീണത്‌. പുതിയ പാലം തുറന്നു കൊടുക്കുന്നതിന് മുൻപ് ജീപ്പുകളും ഓട്ടോറിക്ഷകളും ഇരിട്ടി മേഖലയിൽ നിന്നും കർണ്ണാടകത്തിലേക്ക് പോകുന്നബസ്സുകളും ചരക്ക് വാഹനങ്ങളും മറ്റും നിർത്തിയിടുന്ന സ്ഥലമായിരുന്നു ഇത്. അന്ന് സജീവമായിരുന്നു ഈ പാലം കവല. പാറക്കല്ലുകൾ ഇടിഞ്ഞു വീഴുമ്പോൾ റോഡിൽ വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നത്‌ മൂലം വൻ അപകടമാണ് ഒഴിവായത്. ഇരിട്ടി പോലീസും നാട്ടുകാരും വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നാണ് കല്ലും മണ്ണും റോഡിൽ നിന്നും നീക്കം ചെയ്തത്. കൂറ്റൻ പാറകളുള്ള കുന്ന് ഇനിയും ഇടിയാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!