പള്ളിക്കുന്ന്: കണ്ണൂർ പൊലീസിന്റെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ നടത്തുന്ന സൈബർ ബോധവത്കരണ ഗൃഹസന്ദർശന പരിപാടികൾക്കു ജില്ലയിൽ തുടക്കമായി. ഇടച്ചേരി റസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ ജോർജ് തയ്യിലിന്റെ വീട്ടിൽ നടന്ന പരിപാടി കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ ഉദ്ഘാടനം ചെയ്തു. എ.സി.പി ടി.കെ. രത്നകുമാർ മുഖ്യസന്ദേശം നൽകി. അസോസിയേഷൻ പ്രസിഡന്റ് ജോർജ് തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. ഫെറ സെക്രട്ടറി കെ.പി. മുരളീകൃഷ്ണൻ, കണ്ണൂർ ശിവദാസ്, എ.വി. സതീഷ് എന്നിവർ പ്രസംഗിച്ചു. സൈബർ സെൽ ഹെഡ് കോൺസ്റ്റബിൾ ബി.എസ്. അനൂപ് ക്ലാസുകൾ നയിച്ചു. അസോസിയേഷൻ സെക്രട്ടറി ആർ. അനിൽകുമാർ, വൈസ് പ്രസിഡന്റ് ഹനീഷ് കെ. വാണിയങ്കണ്ടി എന്നിവർ പ്രസംഗിച്ചു. സജേന്ദ്രൻ, ടി.കെ. ദിവാകരൻ, കെ.എം. പ്രകാശൻ, പദ്മിനി സന്തോഷ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.