പിണറായി :പണം വെച്ച്ചീട്ടുകളി എട്ടുപേരെ പോലീസ് പിടികൂടി. പാതിരിയാട് കൈതേരി പൊയിൽ സ്വദേശി സി.കെ.കുഞ്ഞികൃഷ്ണൻ (63) ,വായന്നൂർ കൊളയാട് സ്വദേശി സുരേന്ദ്രൻ ഒതയോത്ത് (58), ആമ്പിലാട് കോട്ടപ്പുറം സ്വദേശി സി. എൻ. സഹീർ (40), നരവൂരിലെ കെ.മോഹനൻ (60) കതിരൂരിലെ കെ.അക്ഷയ് (25), പാതിരിയാട് സ്വദേശി കെ. നിതിൻ (21), പാതിരിയാട് മൈലുള്ളിമെട്ടയിലെ വി.പവിത്രൻ (70),കുനിയിൽ പീടിക സ്വദേശി ഇ.സജീവൻ(55), എന്നിവരെയാണ് എസ്.ഐ.ബി.എസ്.ബാ വിഷും സംഘവും പിടികൂടിയത്. പാതിരിയാട് തിരുമംഗലം കാവിന് സമീപം പറമ്പിൽ വെച്ച് പുളളിമുറി ചീട്ടുകളിക്കിടെയാണ് എട്ടംഗ സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 13, 240 രൂപയും കണ്ടെടുത്തു.