Friday, April 25, 2025
HomeKannurതളിപ്പറമ്പ സി.എച്ച്സെൻ്റർ മ ലയാളിയുടെ അഭിമാനം:എ.കെ.എം അഷ്റഫ് എം എൽ എ

തളിപ്പറമ്പ സി.എച്ച്സെൻ്റർ മ ലയാളിയുടെ അഭിമാനം:എ.കെ.എം അഷ്റഫ് എം എൽ എ


പിലാത്തറ :
തളിപ്പറമ്പ സി.എച്ച് സെൻ്റർ മലയാളിയുടെ
പ്രത്യേകിച്ച് മലബാറുകാരുടെ അഭയകേന്ദ്രമാണെന്നും
അഭിമാനമാണെന്നും മഞ്ചേശ്വരം എം എൽ എ
എ.കെ.എം. അഷ്റഫ് അഭിപ്രായപ്പെട്ടു.
പരിയാരം മെഡിക്കൽ കോളേജിലെത്തുന്ന
രോഗികളെ ചേർത്ത് പിടിക്കുന്ന പാരമ്പര്യമാണ്
സി.എച്ച് സെൻ്ററിൻ്റെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാരംഗത്തും രോഗികൾക്കും, ആശ്രിതർക്കും താങ്ങും തണലുമായി സി.എച്ച് സെൻ്റർ നിറഞ്ഞ് നില്കുന്നത് സന്തോഷ കാഴ്ചയാണ്.

കോവിഡ് കാലത്ത് സി എച്ച് സെൻ്ററിൻ്റെ മയ്യിത്ത് പരിപാലനവും പ്രവർത്തനവും ഏവരാലും പ്രശംസിക്കപ്പെട്ടതാണ്. അർപ്പണബോധത്തോടെ
ജീവൻ മരണ പോരാട്ടമാണ് സി.എച്ച് സെൻ്റർ പ്രവർത്തകർകാഴ്ച വെച്ചത് കൂടാതെ
സമീപകാലം വരെ വിവിധ മത വിഭാഗത്തിൽ പെട്ട അനാഥ ബോഡികൾ ഏറ്റെടുത്ത് അതാത്. മതാചാര പ്രകാരം സംസ്കരിച്ചതും മഹത്തായ അടയാളപ്പെടുത്തുലുകളാണ്
ചുമട് താങ്ങിയിലെ ഗോൾഡൻ ഗ്രൈൻസ് ഓഡിറ്റോറിയത്തിൽ തളിപ്പറമ്പ സി എച്ച് സെൻ്റർ
കല്യാശ്ശേരി നിയോജക മണ്ഡലം പ്രവർത്തക സംഗമം
ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം സംഘാടക സമിതി ചെയർമാൻ എസ്.കെ. പി. സകരിയ അധ്യക്ഷനായിരുന്നു.ജനറൽ കൺവീനർ എ പി ബദുറുദ്ദീൻ സ്വാഗതം പറഞ്ഞു
സി.എച്ച് സെൻ്റർ
പ്രസിഡണ്ട്
അഡ്വ.എസ്മുഹമ്മദ്
ജനറൽസെക്രട്ടറിഅഡ്വ. അബ്ദുൽ
കരീം ചേലേരി
ട്രഷറർകെ.ടി. സഹദുള്ള
സെക്രട്ടറിമാരായ
ഇബ്രാഹിം കുട്ടി തിരുവട്ടൂർ
മഹമൂദ് അള്ളാംകുളം
ഗവേണിങ് ബോർഡംഗങ്ങളായ
എസ്.യു.സിദ്ധീഖ്
സിറാജ് മന്ന
മൊയ്തു ഹാജി കടന്നപ്പള്ളി,പിവി ഇബ്രാഹിം,
മണ്ഡലം കോ ഓർഡിനേറ്റർ കെ.പി. അബ്ദുള്ള ഹാജി
വനിതാ വിംഗ്
കൺവീനർ
ആബിദ ടീച്ചർ
അസ്ലം കണ്ണപുരം
തുടങ്ങിയവർ
പ്രസംഗിച്ചു.
പ്രമുഖ വ്യവസായി
മൊയ്തു ഹാജി പഴയങ്ങാടി
ഷാർജ കെ എം സി സി പ്രസിഡണ്ട്
ഹാഷിം നൂഞ്ഞേരി
ദുബൈ ചാപ്റ്റർ
പ്രസിഡണ്ട്
ടി.പി.മഹമൂദ് ഹാജി
എന്നിവർ
വിശിഷ്ടാതിഥികളൊ യിരുന്നു.
ഉമർ നദ്‌വി തോട്ടിക്കൽ
സമാപന
പ്രാർത്ഥനക്ക് നേതൃത്വം നൽകി

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!