പയ്യന്നൂർ: സമസ്ത സെൻ്ററിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ 24-ന് പയ്യന്നൂരിൽ ആദർശ സമ്മേളനം നടത്താൻ സുന്നി പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. മർസൂഖ് സഅദി പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു. ഖാദിർ കുട്ടി വയക്കര അധ്യക്ഷത വഹിച്ചു. ഇസ്മാഈൽ എം.ടി.പി, ഖാസിം മാസ്റ്റർ, ആശിഖ് അമാനി, മിഖ്‌ദാദ് ഹിമമി, സിദ്ദീഖ് ലത്വീഫി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി 75 അംഗ സ്വാഗത കമ്മിറ്റി രൂപീകരിച്ചു. സ്വാഗതസംഘം ഭാരഭാഹികളായി ആസാദ് സഖാഫി പെരുവാമ്പ (ചെയർമാൻ), അബ്ദുന്നാസർ ഹാജി മാതമംഗലം (ജന. കൺവീനർ), സുബൈർ പെരുമ്പ (ഫിൻ. സെക്രട്ടറി), അബൂബക്കർ സിദ്ദീഖ് ലത്വീഫി, ഉമർ സഅദി പെടേന, അബ്ദുർറസാഖ് ഹാജി, എം.ടി.പി അബ്ദുല്ല മൗലവി, മൂസാൻകുട്ടി ഹാജി (വൈസ് ചെയർമാൻ), മുത്വലിബ് തട്ടുമ്മൽ, വി അബ്ദുൽ കരീം മണ്ടൂർ, ഇസ്‌മാഈൽ പി.വി, ഇസ്‌മാഈൽ കുറ്റൂർ, സജ്ജാദ് സഖാഫി, നൗഫൽ ഹാറൂനി, മുഹമ്മദ് റാസി (കൺവീനർ) എന്നി വരെ തെരഞ്ഞെടുത്തു. പ്രസ്തുത യോഗത്തിൽ ഇസ്മാ ഈൽ എം.ടി.പി സ്വാഗതവും, അബ്ദുന്നാസർ ഹാജി നന്ദിയും പറഞ്ഞു.
