പാലക്കാട് :
എയിഡഡ് പ്രൈമറി പ്രധാനാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ്റെ (കെപിപിഎച്ച്എ)
59-ാം സംസ്ഥാന സമ്മേളനം ആരംഭിച്ചു. പ്രതിനിധി സമ്മേളനം തരുൺവിഹാ ഹാളിൽ
പഠന ഗവേഷണകേന്ദ്രം മാനേജർ കെ.കെ.ഗംഗാധരൻ മാസ്റ്റർ
ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ കെ.എ.ബെന്നി വരവുചെലവും അവതരിപ്പിച്ചു.
സംസ്ഥാന ജോ. സെക്രട്ടറി എം.ഐ.
അജികുമാർ,
ഹെഡ്മാസ്റ്റർ മാസിക എഡിറ്റർ കെ.സി.കൃപരാജ്, അസോസിയേറ്റ് എഡിറ്റർ എസ്.നാഗദാസ്, സംസ്ഥാന അസി.സെക്രട്ടറി കെ.പി.റംലത്ത്, മുൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെ.ശ്രീധരൻ, എം.വി.മണികണ്ഠൻ,
പി.നാരായണൻ
തുടങ്ങിയവർ പ്രസംഗിച്ചു.