പാലക്കാട്:7 മുതൽ 9 വരെ പാലക്കാട്ട് നടക്കുന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ്റെ
(കെപിപിഎച്ച്എ) 59-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് “ജീവിത ഗന്ധിയായ വിദ്യാഭ്യാസം” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
തസ്രാക്ക് ഒ.വി.വിജയൻ സ്മാരകത്തിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബി.ബിനുമോൾ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കൺവീനർ കെ.ജി.പവിത്രൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.ടി.മുഹമ്മദ് സലീം വിഷയാവതരണം നടത്തി.
കെപിപിഎച്ച്എ
സംസ്ഥാന പ്രസിഡൻ്റ് പി.കൃഷ്ണപ്രസാദ് മോഡറേറ്ററായി.
സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ,
സംസ്ഥാന ജോ.സെക്രട്ടറി എം.ഐ.അജികുമാർ, സംഘാടക സമിതി ജനറൽ കൺവീനർ കെ.ജി.
അനിൽകുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിജു.എം. ഏബ്രഹാം, അധ്യാപക സംഘടനാ നേതാക്കളായ കെ.അജില (കെഎസ്ടിഎ),
രമേഷ് പാറപ്പുറം
(കെപിഎസ്ടിഎ), ടി.കെ.ഷുക്കൂർ
(കെഎസ്ടിയു), എ.ജെ.ശ്രീനിവാസൻ
(എൻടിയു) എന്നിവർ
പ്രസംഗിച്ചു.