കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കുട്ടികളുടെ കൂട്ടായ്മയായ ബാലസഭയുടെ തെരഞ്ഞെടുപ്പ് എല്ലാ വാര്‍ഡുകളിലും ഏപ്രില്‍ എട്ട് ചൊവ്വാഴ്ച നടക്കും. ത്രിതല സംഘടനാ സംവിധാനത്തിലാണ് ബാലസഭകള്‍ പ്രവര്‍ത്തിക്കുന്നത്. നേതൃനിരയില്‍ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ രണ്ടു പേര്‍ നിര്‍ബന്ധമായും പെണ്‍കുട്ടികള്‍ ആയിരിക്കും. പ്രസിഡന്റ്, സെക്രട്ടറി എന്നിവരില്‍ ഒരാളും പെണ്‍കുട്ടി ആകണം. വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലസമിതിയുടെ തെരഞ്ഞെടുപ്പ് മെയ് മൂന്നിനും തദ്ദേശ സ്ഥാപന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ബാല പഞ്ചായത്ത്/ബാല നഗരസഭാ തെരഞ്ഞെടുപ്പ് മെയ് പത്തിനും നടക്കും. ബാല പഞ്ചായത്ത് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കൂടാതെ നാല് സ്ഥിരം സമിതി അംഗങ്ങള്‍ കൂടി ഉണ്ടാകും.