നീലേശ്വരം. ട്രെയിൻ യാത്രക്കിടെ യാത്രക്കാരിയെ കടന്നു പിടിച്ച യുവ സൈനികൻ പിടിയിൽ. കണ്ണൂർ താഴെ ചൊവ്വ സ്വദേശിയായ യുവസൈനികനാണ് യുവതിയെ കടന്നു പിടിച്ചത്. ഇന്നു
രാവിലെ മലബാർ എക്സ്പ്രസിലായിരുന്നു സംഭവം. നാട്ടിലേക്കുള്ള യാത്രക്കിടെയാണ് ബ്യൂട്ടിഷ്യൻ കൂടിയായ നീലേശ്വരത്തിന് സമീപത്തെ യുവതിയെ കടന്നു പിടിച്ചത്. തുടർന്ന് സൈനീക നെ കൈകാര്യം ചെയ്തു യാത്രക്കാരും തലോടിയ ശേഷം നീലേശ്വരം റെയിൽവെ സ്റ്റേഷനിലിറങ്ങി പോലീസിന് കൈമാറി. തുടർന്ന് പോലീസ് ആർപിഎഫിന് കൈമാറുകയായിരുന്നു.