പെരിങ്ങോം : വീട് പൂട്ടി ബന്ധു വീട്ടിൽ പോയ സമയത്ത് വീട് കുത്തി തുറന്ന് 29 പവനും 20,000 രൂപയും കവർന്നു. ഗൾഫിൽ ജോലിചെയ്യുന്ന അബ്ദുൾ നസീറിന്റെ ഭാര്യ വി.വി.കുഞ്ഞാമിന താമസിക്കുന്ന ഓലയമ്പാടി കുറ്റൂർ മടയമ്മകുളത്തെ വീട്ടിലാണ് കവർച്ച. കഴിഞ്ഞ ദിവസം രാത്രി വീടു പൂട്ടി സമീപത്തെ ചട്ട്യോൾ സ്കൂൾ വാർഷികത്തിന് കുടുംബം പോയതായിരുന്നു. പരിപാടി കണ്ടതിനു ശേഷം പുളിയപ്രയിൽ താമസിക്കുന്ന മാതാവിൻ്റെ വീട്ടിൽ പോയിരുന്നു. ഇന്നലെ രാത്രിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിൻ്റെ കിടപ്പുമുറിയിലെ അലമാര കുത്തി തുറന്ന നിലയിൽ കണ്ടത്. പരിശോധിച്ചപ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും കാണാനില്ലായിരുന്നു. തുടർന്ന് വീട് പരിശോധിച്ചപ്പോഴോ ണ് അടുക്കളയുടെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് പെരിങ്ങോം പോലീസിൽ വിവരം നൽകി. സ്ഥലത്തെത്തിയഇൻസ്പെക്ടർ മെൽബിൻ ജോസിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.