പയ്യന്നൂർ: മാതൃഭൂമി സർക്കുലേഷൻ ഓഫീസർ കോഴിക്കോട് പൂക്കാട്
നീലാംബരിയിൽ
ശിവൻ തെറ്റത്ത് (ശിവദാസൻ – 53 ) അന്തരിച്ചു.
വെള്ളൂരിലെ കുടുംബ സുഹൃത്തിന്റെ വീട്ടിൽ
ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മാതൃഭൂമി തളിപ്പറമ്പ് മേഖലയുമായി പ്രവർത്തിച്ചു വരികയായിരുന്നു. ഞായറാഴ്ച പയ്യന്നൂരിൽ സാംസ്കാരിക സംഘടനയായ സർഗ ജാലകം സംഘടിപ്പിച്ച
പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കാനാണ് പയ്യന്നൂരിൽ എത്തിയത്. മികച്ച പ്രഭാഷകനും എഴുത്തുകാരനും
സാംസ്കാരിക പ്രവർത്തകനുമായ ശിവൻ ജോലി ചെയ്ത
ഇടങ്ങളിലെല്ലാം വലിയ
സൗഹൃദ വലയം സൂക്ഷിച്ചിരുന്നു.
പൂക്കാട് കാഞ്ഞിലശ്ശേരിയിലെ
പരേതനായ കുഞ്ഞിരാമൻ നായരുടെയും കല്ല്യാണി അമ്മയുടെയും മകനാണ്.
ഭാര്യ: ബിനിത (ആർടിഒ ഓഫീസ് കോഴിക്കോട്)
മകൾ: ജഹനാര (ബിരുദ വിദ്യാർത്ഥിനി,പയ്യന്നൂർ
കോളേജ് ).
സഹോദരങ്ങൾ: രാധാകൃഷ്ണൻ, ബിന്ദു,
പരേതനായ സുരേന്ദ്രൻ. സംസ്കാരം പിന്നീട്