കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ സ്വച്ച് ഭാരത് മിഷൻ – മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ സി ഡിവിഷൻ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ RRR ഷോപ്പ് ബഹു.മേയർ ശ്രീ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. മറ്റുള്ളവർക്ക് ഉപയോഗപ്രദമാകുന്ന വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ RRR ഷോപ്പിൽ സൗജന്യമായി നൽകുകയും വാങ്ങുകയും ചെയ്യാവുന്നതാണ്. മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും മറ്റുള്ളവർക്ക് ഒരു കൈ സഹായം ആവുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
പരിപാടിയിൽ സി ഡിവിഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ നിസാർ എ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി മേയർ അഡ്വക്കേറ്റ് പി ഇന്ദിര അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സെക്രട്ടറി ശ്രീ വിനു സി കുഞ്ഞപ്പൻ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ കുമാരി എന്നിവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. വാർഡ് കൗൺസിലർ ശ്രീമതി സാബിറ ടീച്ചർ നന്ദി പറഞ്ഞു. ചടങ്ങിൽ നിർമ്മൽ ഭാരത് ട്രസ്റ്റ് കോഡിനേറ്റർ ഫഹദ്, കണ്ണൂർ കോർപ്പറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാർ, ശുചീകരണ തൊഴിലാളികൾ, പൊതുജനങ്ങൾ, അംഗൻവാടി കുട്ടികൾ എന്നിവർ പങ്കെടുത്തു.