കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ബാലവേദി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ‘വായനാ മധുരം അവധിക്കാലം വായനാക്കാലം’ വായനാ ചലഞ്ച് പ്രശസ്ത കവി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു. ഡോ.വൈ.വി.കണ്ണൻ മാസ്റ്റർ അധ്യക്ഷനായി.കെ. ശ്രീഗേഷ് സ്വാഗതവും സി.വിനീത് നന്ദിയും പറഞ്ഞു.