.
കരിവെള്ളൂർ.പഴയ കാല നാടക പ്രവർത്തകനും നെയ്ത്തു തൊഴിലാളിയുമായ കരിവെള്ളൂർ തെരുവിലെ മൂത്ത ചെട്ട്യാർ കെ.വി. ബാബു (76) നിര്യാതനായി. മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട് തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രം സ്ഥാനികനാണ്. കരിവെള്ളൂരിൽ നടന്ന കേരള സംഗീത നാടക അക്കാദമി ഉത്തര മേഖലാ അമേച്വർ നാടകോത്സവത്തിൽ ആദരവ് നേടിയിട്ടുണ്ട്. പരേതരായ കെ.വി. കുഞ്ഞിരാമൻ മൂത്ത ചെട്ട്യാരുടെയുംഎ .പാറുവിൻ്റെയും മകനാണ്.
ഭാര്യ: യശോദ.ടി.
മക്കൾ: ലത.കെ. വി (വനിതാ സഹകരണ സൊസൈറ്റി, തളിപ്പറമ്പ്), ലേഖ ( കാഞ്ഞങ്ങാട്), ലീന ( കണ്ണൂർ ), സീന (തയ്യൽ തൊഴിലാളി, പാലക്കുന്ന്)
മരുമക്കൾ: പവിത്രൻ ( ബസ് കണ്ടക്ടർ,തളിപ്പറമ്പ്), മാധവൻ കാഞ്ഞങ്ങാട്,സുരേഷ് കണ്ണൂർ (ഇരുവരും ഓട്ടോ ഡ്രൈവർമാർ, കാഞ്ഞങ്ങാട്),പരേതനായ രാജേഷ് (കാസറഗോഡ്).
സഹോദരങ്ങൾ: ബേബി (തൈക്കടപ്പുറം, നീലേശ്വരം ) രാധ. കെ. വി (കരിവെള്ളൂർ), ജനാർദ്ദനൻ (ഓട്ടോ ഡ്രൈവർ, വറക്കോട്ടു വയൽ കരിവെള്ളൂർ), പുരുഷോത്തമൻ (വിമുക്തഭടൻ, കരിവെള്ളൂർ)