Friday, April 18, 2025
HomeKannurപോക്സോ കേസിൽ 19കാരൻ അറസ്റ്റിൽ

പോക്സോ കേസിൽ 19കാരൻ അറസ്റ്റിൽ

പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത ഉത്തർപ്രദേശ് സ്വദേശിനിയായ സ്കൂൾ വിദ്യാർത്ഥിനിയെ ഫോണിലൂടെ പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് ഊരുചുറ്റുന്നതിനിടെ സംശയം തോന്നി ഇരുവരേയും നാട്ടുകാർ തടഞ്ഞു പോലീസിലെത്തി കസ്റ്റഡിയിലെടുത്തു.പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പയ്യന്നൂർ പോലീസ് പോക് സോനിയമപ്രകാരം ബീഹാർ സ്വദേശിയായ 19കാരനെ അറസ്റ്റു ചെയ്തു. പയ്യന്നൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഉത്തർപ്രദേശുകാരിയായ 14കാരിയുമാണ് യുവാവ് ഊരു ചുറ്റാനിറങ്ങിയത്.
സ്കൂൾ യൂണിഫോമിലായിരുന്ന പെൺകുട്ടിയുമായി പാപ്പിനിശ്ശേരി ഭാഗത്ത് കണ്ടതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും പയ്യന്നൂരിലെത്തിച്ച് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് യുവാവിനെ ഇൻസ്പെക്ടർ കെ. പി .ശ്രീഹരി അറസ്റ്റു ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!