Friday, May 2, 2025
HomeKannurഏഴ് വയസുകാരൻ നമ്രിതിൻ്റെ തെയ്യ ചിത്രപ്രദർശനംതുടങ്ങി

ഏഴ് വയസുകാരൻ നമ്രിതിൻ്റെ തെയ്യ ചിത്രപ്രദർശനംതുടങ്ങി

പയ്യന്നൂർ.ശത്രുസംഹാരവും ശിഷ്ട പരിപാലനവും നടത്തുന്ന പീഠവഴക്ക പ്രകാരമുള്ള ഒന്നുറെ നാൽപ്പത് തെയ്യങ്ങളുടെ നേർ ചിത്രങ്ങളുള്ള ‘ എമ്പുരാൻ ‘ ചിത്ര പ്രദർശനം കേരള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു . വെള്ളൂർ ഗവ: എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി എ. നമ്രിതിൻ്റെതാണ് ഈ വേറിട്ട ചിത്രങ്ങൾ . കമ്മാടത്ത് ഭഗവതി , പടക്കത്തി ഭഗവതി , പുതിയ ഭഗവതി തുടങ്ങിയ ഭഗവതിമാരും , പുതിച്ചോൻ , വസൂരിമാല , കൈത ചാമുണ്ഡി തുടങ്ങിയ അപൂർവ്വ തെയ്യങ്ങളുടെ ചിത്രങ്ങളുമാണ് പ്രദർശനത്തിലുള്ളത്.
തെയ്യം ചിത്രങ്ങൾ കൂടാതെ തെയ്യ ശില്പങ്ങളും കളിമണ്ണിൽ
നമ്രിത് ചെയ്തു വരുന്നുണ്ട്. ചെമ്പ്ര കാനം ചിത്ര ശില്പ കലാ അക്കാദമിയിലെ വിദ്യാർത്ഥിയാണ്. നിടുവപ്പുറത്തെ അധ്യാപകനായ എ. അനീഷിൻ്റെയും എ .രശ്മിയുടെയും മകനാണ് . മേഹിത് എ സഹോദരനാണ് .ചിത്ര പ്രദർശനം മുൻ എം.പി. പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് രവീന്ദ്രൻ തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ചന്ദ്രൻ മുട്ടത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡോ: ബാലകൃഷ്ണൻ വള്ളിയോട് , ഡോ:സുനിൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. ധന്യ മഹേഷ് സ്വാഗതവും രശ്മി എ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!