കണ്ണപുരം .നിയമ വ്യവസ്ഥ ലംഘിച്ച് ക്ഷേത്രോത്സവത്തിന് വീണ്ടും കരിമരുന്ന് പ്രയോഗം ക്ഷേത്ര ആഘോഷ കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ ആറു പേർക്കെതിരെ മൂന്നാം തവണയും കണ്ണപുരം പോലീസ് കേസെടുത്തു.കാസറഗോഡ് കുമ്പള ആരിക്കണ്ടിയിലെ എംഎ അബ്ദുൾ അഷറഫ്(48), രാജപുരം കടിയമ്പള്ളിൽ അജി തോമസ് (37), ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്ര പ്രസിഡണ്ട് എം. വി. വത്സലൻ, സെക്രട്ടറി നാരായണൻകുട്ടി, ഇരിണാവ് കാഴ്ച കമ്മിറ്റി സെക്രട്ടറി കെ.ജയചന്ദ്രൻ ,ഇരിണാവ് കാഴ്ച കമ്മിറ്റിപ്രസിഡണ്ട് രാജേഷ്പരത്തി എന്നിവർക്കെതിരെയാണ് കണ്ണപുരം സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബാബുമോൻ കേസെടുത്തത്.വ്യാഴാഴ്ച രാത്രി 9.43 മണിക്ക് ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര അധീനതയിലുള്ള വയലിൽ വെച്ചായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ നിർദേശപ്രകാരം ഒന്നും രണ്ടും പ്രതികൾ അനധികൃതമായി നിയമവാഴ്ചക്കെതിരെ കരിമരുന്ന് പ്രയോഗം നടത്തിയത്. അശ്രദ്ധമായി സ്ഫോടകവസ്തുക്കൾ ചെയ്തതിനാണ് പോലീസ് കേസെടുത്തത്.