Sunday, May 4, 2025
HomeKannurയുവാവിനെ വാളുകൊണ്ടു തലയ്ക്ക് വെട്ടിയ പ്രതി അറസ്റ്റിൽ

യുവാവിനെ വാളുകൊണ്ടു തലയ്ക്ക് വെട്ടിയ പ്രതി അറസ്റ്റിൽ

പയ്യന്നൂർ : വീട്ടിൽ അതിക്രമിച്ച് കയറി കിടന്നുറങ്ങുകയായിരുന്ന യുവാവിനെ വാളുകൊണ്ടു തലയ്ക്ക് വെട്ടിയ പ്രതി വധശ്രമ കേസിൽ പിടിയിൽ.രാമന്തളി ചൂളക്കടവിലെ സി.കെ.അബൂബക്കർ സിദ്ധിഖിനെ (35)യാണ് പയ്യന്നൂർ എസ്.ഐ.പി. യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
രാമന്തളി വടക്കുമ്പാട് ചൂളക്കടവ് സ്വദേശി സി.വിനേഷിനെ (44) യാണ് പ്രതിവെട്ടി പരിക്കേൽപ്പിച്ചത്. 14 ന് രാത്രി 9.45 മണിക്ക് പരാതിക്കാരൻ്റെ ചൂളക്കടവിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പ്രതിയുടെ സഹോദരിയുടെ വീടിനടുത്ത് പരാതിക്കാരനും സുഹൃത്തുക്കളും വൈകുന്നേരങ്ങളിൽ ഇരിക്കുന്നതിലുള്ള വിരോധവും സഹോദരിയെ വഴക്കു പറഞ്ഞതുംകാരണം വാളുമായി വീട്ടിലെത്തിയ പ്രതി കിടന്നുറങ്ങുകയായിരുന്ന പരാതിക്കാരൻ്റെ തലക്ക് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വീണ്ടുംവെട്ടാനായി കത്തിവീശിയ സമയം വാൾ പിടിച്ചു തടുത്തില്ലെങ്കിൽ വെട്ട് മൂർദ്ധാവിൽ കൊണ്ട് മരണം വരെ സംഭവിക്കുമായിരുന്നു. പരിക്കേറ്റ പരാതിക്കാരൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു തലയ്ക്ക് എട്ടോളം തുന്നിട്ടിരുന്നു. പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!