ആലക്കോട്. മരണാനന്തര ചടങ്ങിനിടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയത് ചോദ്യം ചെയ്ത വിരോധത്തിൽ യുവാവിനെ കത്തികൊണ്ട് നെഞ്ചിന് കുത്തിയ പ്രതി അറസ്റ്റിൽ.ഉദയഗിരി പൂവൻചാൽ സ്വദേശി ബാബു മാങ്ങാട്ടിനെ (50)യാണ് ആലക്കോട് പോലീസ് അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ 13 ന് രാത്രി 7.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പൂവൻചാൽ അംഗൻവാടിക്ക് സമീപത്തെ കുഴൽകിണറി നടുത്ത് വെച്ചാണ് ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിന് മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത വിരോധത്തിൽ പ്രതി നെഞ്ചിന് കഠാര കൊണ്ട് കുത്തിയത്.പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.പരാതിയിൽ മൊഴിയെടുത്ത പോലീസ് വധശ്രമത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു.