മയ്യിൽ: ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ കാറിടിച്ചു വീഴ്ത്തി തട്ടി കൊണ്ടുപോയ കുഴൽപണ സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 16 ഓളം ക്രിമിനൽ കേസിലെ പ്രതി ആലപ്പുഴ കാർത്തികപള്ളി മുതുകുളത്തെ ടി.ജെ. അജി എന്ന അജി ജോൺസണിനെ (33) യാണ് ഇൻസ്പെക്ടർ പി.സി. സഞ്ജയ് കുമാറും സംഘവും ഏറണാകുളത്ത് വെച്ച് പിടികൂടിയത്. ഇക്കഴിഞ്ഞ ജനുവരി 28 നാണ് ചേലേരി വൈദ്യർ കണ്ടിയാർ സ്വദേശി ടി.സി. മുൻസീറിനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച ശേഷം ആറംഗ സംഘം തട്ടി കൊണ്ടുപോയത്. കുഴൽപണറാക്കറ്റായിരുന്നു അക്രമത്തിന് പിന്നിൽ. പരാതിയിൽ കേസെടുത്ത പോലീസ് കാറും കൂട്ടുപ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു ഒളിവിൽ കഴിയുന്നതിനിടെയാണ്
മുഖ്യപ്രതി ഇന്നലെ എറണാകുളത്ത് വെച്ച് പോലീസ് പിടിയിലായത്.