തളിപ്പറമ്പ് : പാവന്നൂർക്കടവ് ഭാഗത്തുനിന്ന് സ്കൂട്ടറിൽ ചന്ദനം കടത്തുന്നതിനിടെ രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പാവന്നൂർക്കടവ് സ്വദേശികളായ ഷബീന മൻസിലിൽ എം.പി.അബൂബക്കർ (62), ബദരിയ്യ മൻസിലിൽ സി.കെ.അബ്ദുൾ നാസർ (58) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
13 കിലോ ചന്ദനമുട്ടികളും 6.5 കിലോ ചെത്ത് പൂളുകളും പിടിച്ചെടുത്തു. തളിപ്പറമ്പ് റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വി.സനൂപ്കൃഷ്ണന്റെ നിർദേശത്തെ തുടർന്ന് ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ.ബാലന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.