കണ്ണൂർ : ഇന്നലെ ആറളത്തും, അടുത്തിടെ കണ്ണൂരിൽ ആകെയും പതിനാറു പേരുടെ ജീവൻ വന്യജീവി അക്രമത്തിൽ പൊലിഞ്ഞിട്ടും സർക്കാരും, വനം വകുപ്പും മയക്കത്തിലാണെന്നും, ജനങ്ങളുടെ ചോദ്യത്തിന് മുഖം തിരിക്കുകയാണെന്നും അഡ്വ. സണ്ണി ജോസഫ് പറഞ്ഞു.
പലതവണ ആവശ്യപ്പെട്ടിട്ടും അപകടകരമായ സാഹചര്യങ്ങൾ നേരിൽ കണ്ടിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ലന്നും, ആനമതിൽ ഉൾപ്പടെ ഭരണാനുമതി ലഭിച്ചിട്ടും പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറളത്ത് നടന്ന വന്യജീവി അക്രമത്തിൽ മരണപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മറ്റി നടത്തിയ ഡിഎഫ്ഒ
ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, റോബർട്ട് വെള്ളാംവെള്ളി, മുഹ്സിൻ കാതിയോട്, സുധീഷ് വെള്ളച്ചാൽ, റിൻസ് മാനുവൽ, മഹിത മോഹൻ, മിഥുൻ മാറോളി, സൗമ്യ എൻ, ഫർഹാൻ മുണ്ടേരി, അതുൽ എം സി, പ്രിനിൽ മതുക്കോത്ത്, രാഹുൽ മെക്കിലേരി, വരുൺ എം കെ, നിധിൻ നടുവനാട്,റിജിൻ രാജ്,അമൽ കുറ്റിയാട്ടൂർ, രാഹുൽ പി പി, എന്നിവർ സംസാരിച്ചു. പോലീസും, യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി, രണ്ട് തവണ ജല പീരങ്കി പ്രയോഗിച്ചു.