ഫെബ്രുവരി 24ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് താഴെ ചമ്പാടിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അന്നേദിവസം ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
*ഉപതെരഞ്ഞെടുപ്പ് – ഡ്രൈ ഡേ പ്രഖ്യാപിച്ചു*
ഫെബ്രുവരി 24ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് താഴെ ചമ്പാടിൽ ഫെബ്രുവരി 22ന് വൈകിട്ട് ആറ് മുതൽ 25ന് വൈകിട്ട് ആറ് വരെ മൂന്ന് ദിവസത്തേക്ക് ജില്ലാ കലക്ടർ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഉത്തരവ് കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവാൻ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറെ ചുമതലപ്പെടുത്തി. വ്യക്തികൾ/സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ മദ്യം സൂക്ഷിക്കുന്നതും അനധികൃത കച്ചവടം നടത്തുന്നതും തടയണമെന്നും ഇത്തരം പ്രവൃത്തികൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.