തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിണറായി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ സ്വകാര്യഭൂമിയിൽ മാലിന്യ നിക്ഷേപം നടത്തിയതിന് ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് 5000 രൂപ വീതം പിഴ ചുമത്തി.പിണറായി എരുവട്ടി കപ്പണക്കാട് കള്ള് ഷാപ്പിന് പിറകുവശത്തുള്ള പ്ലോട്ടി ലാണ് വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്.പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷണ അവശിഷ്ടങ്ങൾ തെർമോകോൾ, കുപ്പിച്ചില്ലുകൾ, കെട്ടിട നിർമ്മാണ അവശിഷ്ടങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള മാലിന്യങ്ങളാണ് കുറച്ചുകാലമായി ഷാജിയുടെ ഉടമസ്ഥതയുള്ള ഭൂമിയിൽ നിക്ഷേപിച്ചു വരുന്നതായി കണ്ടെത്തിയത്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. മാലിന്യ നിക്ഷേപം പരിശോധിച്ചതിൽ നിന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാലിന്യം തള്ളിയവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. സ്ഥലം ഉടമ ഷാജി
മാലിന്യം തള്ളിയ
ലിജിൻ ,
ഷിജു.എൻ എന്നിവർക്കാണ് പഞ്ചായത്തീരാജ് നിയമം അനുസരിച്ച് 5000 രൂപ വീതം പിഴ ചുമത്തിയത് മാലിന്യം സ്വന്തം ചെലവിൽ വീണ്ടെടുത്ത് സംസ്കരിക്കാനും ബന്ധപ്പെട്ടവർക്ക് ജില്ല സ്ക്വാഡ് നിർദ്ദേശം നൽകി.സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലമായാലും തരം തിരിക്കാത്ത മാലിന്യം തള്ളാനായി വിട്ടുകൊടുക്കുന്നത് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പിഴ ചുമത്തുന്നതിന് പുറമേ മറ്റു നിയമനടപടികളും സ്വീകരിക്കാവുന്ന കുറ്റമാണ് എന്ന് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിക്കുന്നു.പരിശോധനയിൽ എൻഫോഴ്സ് മെന്റ് സ്ക്വാഡ് ലീഡർ ലെജി എം , ശരീക്കുൽ അൻസാർ, പിണറായി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സ്വരരാഗ് പി പി , ക്ലാർക്ക് ഷാജൻ ടി എന്നിവർ പങ്കെടുത്തു